Remedies to try for dry lips.

തണുപ്പ് കാലത്ത് ചുണ്ട് വരണ്ട് പൊട്ടുന്നത് സര്‍വ്വസാധാരണമാണ്. കാരണം ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്.

ചുണ്ടിലെ ചര്‍മ്മത്തില്‍ വിയര്‍പ്പ് ഗ്രന്ധികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ നനവ് നിലനിര്‍ത്താന്‍ സാധിക്കില്ല.

ലിപ് ബാമുകളാണ് അധികംപേരും ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ വിപണിയില്‍ നിന്ന് ലഭിക്കുന്ന ലിപ് ബാമില്‍ പലതരത്തിലുള്ള കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. അത് കൂടുതല്‍ ദോഷം ചെയ്യും. ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാന്‍ ലിപ് ബാമിനു പകരം ഇവ പരീക്ഷിച്ചു നോക്കൂ.

– ദിവസവും കിടക്കുന്നതിന് മുന്‍പ് ചുണ്ടുകളില്‍ ഗ്ലിസറിന്‍ പുരട്ടിയാല്‍ ജലാംശം നഷ്ടപ്പെട്ട് ചുണ്ട് വരളാതെ കാക്കാം. ചുണ്ട് ഉണങ്ങുന്നതു കൊണ്ടുള്ള നിറവ്യത്യാസവും ഉണ്ടാകില്ല.

രാത്രി കിടക്കുന്നതിനു മുന്‍പ് ആവണക്കെണ്ണ പുരട്ടുന്നതു നല്ലതാണ്.

ഒരു സ്പൂണ്‍ പഞ്ചസാര സമം തേനില്‍ കലര്‍ത്തി ചുണ്ടുകളില്‍ മൃദുവായി പുരട്ടി മസാജ് ചെയ്യുക. അല്ലെങ്കില്‍ ഒരു ചെറിയ കഷ്ണം നാരങ്ങയില്‍ അല്‍പം പഞ്ചസാര വിതറി ചുണ്ടില്‍ പതിയെ മസാജ് ചെയ്യുക. ഇവ പ്രകൃതിദത്തമായ ലിപ്സ് സ്‌ക്രബിന്റെ ഫലം നല്‍കും. ഇവ നിര്‍ജീവ കോശങ്ങള്‍ നീക്കി ചുണ്ടുകള്‍ ഭംഗിയുള്ളതാകാന്‍ സഹായിക്കും. നിര്‍ജീവ കോശങ്ങള്‍ നീങ്ങുമ്ബോള്‍ കൊളാജന്‍ ഉല്‍പാദിപ്പിക്കുന്നതാണു ഭംഗി വര്‍ധിക്കാനുള്ള കാരണം. ആഴ്ചയില്‍ രണ്ടു തവണ ഈ സ്ക്രബ് ഉപയോഗിക്കണം.

– പൊതുവേ വരണ്ട ചര്‍മ്മം അകറ്റാന്‍ ഏറ്റവും മികച്ചതാണ് വെളിച്ചെണ്ണ. ദിവസവും രണ്ടോ മൂന്നോ നേരം വെളിച്ചെണ്ണ ചുണ്ടില്‍ പുരട്ടുന്നത് ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാന്‍ സഹായിക്കുന്നതോടൊപ്പം കൂടുതല്‍ ലോലമാകാനും ഗുണം ചെയ്യും.

– വീട്ടില്‍ നെയ്യ് ഉണ്ടാകുമല്ലോ. ചുണ്ടിലെ വരള്‍ച്ച മാറ്റാന്‍ ഏറ്റവും നല്ലതാണ് നെയ്യ്. ദിവസവും രണ്ടോ മൂന്നോ നേരം നെയ്യ് പുരട്ടാവുന്നതാണ്. ചുണ്ടിന് നിറം നല്‍കാനും നെയ്യ് പുരട്ടുന്നത് ഗുണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *