ചര്‍മ്മ സൗന്ദര്യത്തിന് 6 വഴികള്‍ ഇതാ
ഏതു പ്രായത്തിലുമുളള ആണിനെയും പെണ്ണിനെയും ആകുലപ്പെടുത്തുന്ന വിഷയമാണ് സൗന്ദര്യ സംരക്ഷണം. ലോകത്ത് ഏറ്റവും കൂടുതല്‍ പണം ചിലവഴിക്കുന്നതും സൗന്ദര്യ സംരക്ഷണത്തിനാണ്.ഏറ്റവും കൂടുതല്‍ കബളിപ്പിക്കപ്പെടുന്നതും ഈ വിഷയത്തിലാണ്.
ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ആറു സൗന്ദര്യ സംരക്ഷണവഴികള്‍
1.വിറ്റാമിന്‍ എ
പ്രായമേറുന്നത് കാരണം ഉണ്ടാകുന്ന ചര്‍മ്മത്തിന്റെ ചുളിവ് മാറ്റാന്‍ വിറ്റാമിന്‍ എ ഉപകരിക്കും. അതുകൊണ്ടുതന്നെ വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കണം.
2.മുഖക്കുരു ഉണക്കാന്‍ ഹൈഡ്രോകോര്‍ട്ടിസോണും നിയോസ്പോറിന്‍ ഒയിന്മെന്റും പുരട്ടുക. ഇത് മുറിവ് വേഗം ഉണങ്ങാന്‍ സഹായിക്കും.
3.കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാന്‍ ഗ്രീന്‍ടീയും തണുത്ത സ്പൂണും
ആദ്യം ഒരു ഗ്രീന്‍ടീ ബാഗ് ഇളംചൂടുള്ള വെള്ളത്തില്‍ മുക്കുക. അത് കണ്ണിന് ചുറ്റും മസാജ് ചെയ്യുക. അതിനുശേഷം ഐസ് വെള്ളത്തില്‍ മുക്കിയ സ്പൂണ്‍ ഉപയോഗിച്ച് കണ്ണിന് ചുറ്റും മസാജ് ചെയ്യുക. ഇങ്ങനെ കുറച്ചുദിവസം ചെയ്താല്‍ കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറും,കൂടാതെ ചര്‍മ്മത്തിന് കൂടുതല്‍ മാര്‍ദ്ദവത്വവും തിളക്കവും ലഭിക്കും.
4.ഹരിതക രഹസ്യം-
ഇല ഇടിച്ചുപിഴിഞ്ഞ് വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നത് ഹോര്‍മോണ്‍ വ്യതിയാനം മൂലമുള്ള ചര്‍മ്മ പ്രശ്നങ്ങള്‍, മുഖക്കുരു എന്നിവയ്ക്ക് ് ശാശ്വതമായ പരിഹാര മാര്‍ഗമാണ്.
5.ടിഷ്യൂ പേപ്പര്‍ പ്രയോഗം
മുഖക്കുരു നഖം ഉപയോഗിച്ച് നീക്കുന്നവരുണ്ട്. ഇങ്ങനെ ചെയ്യുന്നത് മുഖക്കുരു കൂടാനും പാട് ഉണ്ടാകാനും കാരണമാകും. ഇത്തരം അവസരങ്ങളില്‍ ഒരു ടിഷ്യു പേപ്പര്‍ ഉപയോഗിച്ച് മുഖക്കുരു നീക്കുക. ഇത് മുഖത്തെ പാട് ഒഴിവാക്കാന്‍ സഹായകരമാകും
6.ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍-
ചര്‍മ്മ സംരക്ഷണത്തിനും മുഖക്കുരുവിനും ഉത്തമമായ പരിഹാര മാര്‍ഗമാണ് ഗര്‍ഭനിരോധന ഗുളികകള്‍. ഇത് കഴിച്ചാല്‍, ഹോര്‍മോണ്‍ വ്യതിയാനം നിയന്ത്രിക്കാനും, ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായകരമാകും.
No Comments